കൊച്ചി: മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹൈദരാബാദിലെ വിശ്വ സമുദ്ര ഗ്രൂപ്പ് എംഡിയായി ശിവദത്ത് ദാസിനേയും വൈസ് ചെയര്‍പേഴ്‌സണായി ലക്ഷ്മി പ്രിയദര്‍ശിനിചിന്തയേയും നീയമിച്ചതായി പ്രമോട്ടര്‍ ചെയര്‍മാന്‍ ചിന്തശശിധര്‍ അറിയിച്ചു.
ഫിക്കി നാഷണല്‍ എക്സിക്യൂട്ടീവിന്റെ ഭാഗമായ ശിവദത്ത്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ എഐഎ, റിലയന്‍സ് ക്യാപിറ്റല്‍, ഡി വൈ പാട്ടീല്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി മുന്‍കാലങ്ങളില്‍ സ്വന്തം സ്റ്റാര്‍ട്ട്-അപ്പ് ഇക്കോ സിസ്റ്റത്തിനപ്പുറം ആദ്യകാല നിക്ഷേപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐപിഒയ്ക്ക് മുമ്പുള്ള സ്വിഗ്ഗി ക്യാപ് ടേബിളിലെ അദ്ദേഹം. സമര്‍ത്ഥയായ ഗണിതശാസ്ത്രാധ്യാപികയായ ലക്ഷ്മി പ്രിയദര്‍ശിനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ എകോപനവും നിര്‍വഹിക്കും.