New Update
/sathyam/media/media_files/qRyWod7T6m7dpZzHI9Pg.jpg)
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളർച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു.
Advertisment
ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 483.45 കോടി രൂപയിൽ നിന്ന് 528.84 കോടി രൂപയായും വർധിച്ചു. 9.39 ശതമാനമാണ് വാർഷിക വളർച്ച.
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകൾ കുറച്ച് 4.30 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകൾ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു.
ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തിൽ നിന്നും 1.12 ശതമാനമായും വർധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാർഷിക വളർച്ചയോടെ 869.26 കോടി രൂപയിലെത്തി.
എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകൾ വർധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകൾ വർധിച്ച് 71.73 ശതമാനവുമായി.
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളർച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 29,236 കോടി രൂപയായിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 7.73 ശതമാനവുമാണ് വർധന.
വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയിൽ നിന്നും 86,966 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 16.94 ശതമാനം വാർഷിക വർധനയോടെ 29,892 കോടി രൂപയിൽ നിന്നും 34,956 കോടി രൂപയിലെത്തി. വലിയ കോർപ്പറേറ്റ് വിഭാഗത്തിൽ 99.6 ശതമാനവും ഉയർന്ന റേറ്റിങ് (എ അല്ലെങ്കിൽ അതിനു മുകളിൽ) ഉള്ള അക്കൗണ്ടുകളാണ്.
വ്യക്തിഗത വായ്പ 2,186 കോടി രൂപയിൽ നിന്ന് 2,249 കോടി രൂപയായും സ്വർണ വായ്പകൾ 15,369 കോടി രൂപയിൽ നിന്ന് 16,966 കോടി രൂപയായും വർധിച്ചു. 10.39 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച. ഭവനവായ്പ 63.9 ശതമാനം വാർഷിക വളർച്ചയോടെ 8,195 കോടി രൂപയും വാഹന വായ്പ 24.71 ശതമാനം വാർഷിക വളർച്ചയോടെ 1,938 കോടി രൂപയും നേടി.
ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾ ബിസിനസിൽ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. “.
കോർപറേറ്റ്, ഭവന വായ്‌പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകൾ വിതരണം ചെയ്യാനും കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
18 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.
Y-o-Y growth Rs. in Crores
|
Quarter Ended
|
Quarter Ended
|
|
|
31-12-2024
|
31-12-2023
|
Growth
|
%
|
|
Gross Advance
|
86,966
|
77,686
|
9,280
|
11.95%
|
Retail Deposits
|
1,02,420
|
95,088
|
7,332
|
7.71%
|
NRI Deposit
|
31,132
|
29,236
|
1,896
|
6.49%
|
Current Deposits
|
5,927
|
5,502
|
425
|
7.73%
|
Savings Deposits
|
26,903
|
26,027
|
876
|
3.37%
|
CASA
|
32,830
|
31,529
|
1,301
|
4.13%
|
CASA %
|
31.15%
|
31.80%
|
-65 bps
|
|
Gross NPA %
|
4.30%
|
4.74%
|
-44 bps
|
|
Net NPA %
|
1.25%
|
1.61%
|
-36 bps
|
|
Net Interest Income
|
869.26
|
819.03
|
50.23
|
6.13%
|
Operating Profit
|
528.84
|
483.45
|
45
|
9.39%
|
Provisions excl tax
|
66.04
|
48.55
|
17
|
36.02%
|
Profit before tax
|
462.80
|
434.90
|
28
|
6.42%
|
Net Profit after tax
|
341.87
|
305.36
|
37
|
11.96%
|