വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

New Update
south indian bank-2
കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024- 2025) നാലാം പാദത്തിൽ (ജനുവരി- മാർച്ച്) മികച്ച ബിസിനസ് പ്രവർത്തനനേട്ടം കൈവരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയിൽ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ വ്യക്തമാക്കി.
Advertisment

മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളർന്നു. 5.50 ശതമാനമാണ് വളർച്ച. റീട്ടെയിൽ ഡെപ്പോസിറ്റ് മുൻവർഷത്തെ 97,743 കോടി രൂപയിൽനിന്നും 7.44 ശതമാനം വർധിച്ച് 1.05 ലക്ഷം കോടി രൂപയിലെത്തി.
 കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 32,693 കോടി രൂപയിൽ നിന്ന് 3.17% ഉയർന്ന് 33,730 കോടി രൂപയായി. എന്നാൽ കാസ അനുപാതത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിലെ 31.15 ശതമാനത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടുവെന്നത് നേട്ടമാണ്.
Advertisment