New Update
/sathyam/media/media_files/bNQucxmey7gozyYYgHM3.jpg)
മുംബൈ: വേദാന്ത ഗ്രൂപ്പിന്‍റെ ഭാഗമായ, മുമ്പ് സ്റ്റെർലൈറ്റ് പവർ ട്രാൻസ്‌മിഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്റ്റെർലൈറ്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
Advertisment
15,589,174 ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തിക്കുന്നത്. ഇതില്‍ 7,793,371 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിഉടമകളുടെയും 7,795,803 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആക്‌സിസ് ക്യാപിറ്റൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.