തിരുവനന്തപുരം: മാനസികാരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'വണ്‍ പെഡല്‍ അറ്റ് എ ടൈം' എന്ന പേരില്‍ സൈക്ലിംഗ് ഗ്രൂപ്പ് റൈഡ് സംഘടിപ്പിച്ചു. ടെക്‌നോപാര്‍ക്ക് ഫേസ് 1 ക്യാമ്പസില്‍ നടന്ന പരിപാടി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രതിധ്വനി സ്വീകരിക്കുന്ന വിവിധ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. തൊഴിലിടത്ത് മികച്ച മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ടെക്കികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 50-തിലധികം സൈക്ലിസ്റ്റുകള്‍ പങ്കെടുത്തു. സൈക്ലിംഗ് ക്ലബ്ബില്‍ ചേരുന്നതിന് 9947181328 (മുരളി) എന്ന നമ്പരില്‍ ബന്ധപ്പെടുക.