/sathyam/media/media_files/2025/02/22/1LUYiQWp3Rc8AcPng0FM.jpeg)
കൊച്ചി : ഖത്തര്‍ ആസ്ഥാനമായുള്ള മലയാളി സംഭകരുടെ ലോകോത്തര കമ്പനി ആയ BIEWU International, കേരളത്തില്‍ 1200 ടിപിഡി സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കുന്നു. ഇതിനുള്ള ധാരണ പത്രം കൊച്ചിയില്‍ വച്ചു നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ വച്ചു വ്യവസായ മന്ത്രി പി രാജീവിന് കൈമാറി.
രാസവസ്തുക്കളും എണ്ണ-വാതക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന അന്താരാഷ്ട്ര സ്ഥാപനമായ BIEWU International ഇതിനോട് അകം തന്നെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഈ പ്രയത്നത്തിന്റെ ഭാഗമായി കേരള സര്‍ക്കാരുമായി ധാരണാപത്രം (MoU) ഒപ്പുവച്ചത്. കേരളത്തിലെ കൊച്ചിലെ അമ്പലമേടുവില്‍ 1200 ടണ്‍ പ്രതിദിനം (TPD) ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
ഈ പദ്ധതിക്കായി ആകെ നിക്ഷേപം 800 കോടി രൂപ വരും. ഈ പദ്ധതിയിലൂടെ കേരളത്തിന്റെ വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ പ്രയോജനം ഉണ്ടാക്കാനാകുമെന്നത്
BIEWU ഇന്റര്‍നാഷണല്‍ സി ഇ ഒ റിയാസ് ആദവും, ടെക്‌നിക്കല്‍ ഡയറക്ടര്‍ സലിം മുല്ലപ്പിള്ളിയും അറിയിച്ചു.
വലിയതോതിലുള്ള വ്യവസായ യൂണിറ്റുകള്‍ നടത്തുന്നതില്‍ പരിചയമുള്ള ഞങ്ങളുടെ കമ്പനി സുസ്ഥിരമായ വ്യവസായ മോഡലുകളും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
അമ്പലമേടുവിന്റെ വ്യവസായ സാധ്യതകള്‍ വിശദമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍, ഈ പദ്ധതിയിലൂടെ കേരളത്തിന്റെ ദീര്‍ഘകാല വ്യവസായ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന് ഇരുവരും ആത്മവിശ്വാസം പുലര്‍ത്തി.
ഈ പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
പദ്ധതിയുടെ പ്രധാന പ്രത്യേകതകള്‍
1. ഉല്‍പാദന ശേഷി: 1200 ടണ്‍/ദിവസം (TPD) സള്‍ഫ്യൂറിക് ആസിഡ്
2. സാങ്കേതികവിദ്യ: പരിസ്ഥിതിക്ക് അനുകൂലമായ, സുരക്ഷിതവും കാര്യക്ഷമവുമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തും.
3. പ്രാദേശിക തൊഴിലവസരങ്ങള്‍, സഹവ്യവസായങ്ങളുടെ വളര്‍ച്ച, ആത്മനിര്‍ഭരത്വം എന്നിവ പ്രോത്സാഹിപ്പിക്കും.
4. പരിസ്ഥിതി ബാധ്യത: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട എല്ലാ നിയന്ത്രണങ്ങളുടെയും മാനദണ്ഡങ്ങളുടെയും പാലനത്തിനായി തക്ക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തും.
BIEWU ഇന്റര്‍നാഷണലിന്റെ ഇ പദ്ധതിക്ക് കേരള സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ പദ്ധതിയുടെ സമയബന്ധിത അനുമതി ലഭ്യമാക്കാനും വിജയകരമായി നടപ്പിലാക്കാനും, കേരള സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും സഹകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ സള്‍ഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യം നിലവിലുണ്ട്. ഈ പദ്ധതിയിലൂടെ രാജ്യത്തിനകത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഈ പ്ലാന്റ് സഹായിക്കും.
വ്യവസായ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പു നല്‍കി. കിന്‍ഫ്ര (KINFRA) & KSIDC പ്ലാന്റിന്റെ അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റ് നടപടികള്‍ ലളിതവല്‍ക്കാന്‍വേണ്ട പിന്തുണയും പ്രഖ്യാപിച്ചു.