New Update
/sathyam/media/media_files/2025/03/27/venG0wrpwUIs5y3qqfA6.jpg)
കൊച്ചി : ഈദുൽ ഫിത്തറിന് പ്രത്യേകം പ്രൊമോഷണൽ ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത3000ഭക്ഷ്യ,ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക്60%വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മീഡിയ സെക്ഷൻ മാനേജർ ഷുഐബ് അൽ ഹമ്മദി പറഞ്ഞു.
Advertisment
സാമ്പത്തികമായ ബുദ്ധിമുട്ടുകളില്ലാതെ ആഘോഷവേളകളിൽ ഷോപ്പിങ് നടത്താൻ എല്ലാ വർഷവും സമാനമായ ഓഫറുകൾ അവതരിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനങ്ങൾക്കും ഓഫറുകളുണ്ട്. വാരാന്ത്യ പ്രൊമോഷനുകളിൽ ഫ്രൂട്ട് ബാസ്ക്കറ്റുകൾ,ഭക്ഷ്യ വസ്തുക്കൾ,വീട്ടുസാധനങ്ങൾ,ഇലക്ട്രോണിക്സ് തുടങ്ങിയ മറ്റുള്ള അവശ്യവസ്തുക്കൾക്കും കിഴിവുണ്ട്.
ഈ ആഴ്ച്ച മുതൽ തന്നെ ഓഫറുകൾ ലഭ്യമാണ്. ഇദുൽ ഫിത്തർ മുഴുവൻ ഇത് ലഭ്യമാകുകയും ചെയ്യും. ഓഫറുകൾ യൂണിയൻ കോപ് സ്മാർട്ട് ആപ്പിലും ഇ-കൊമേഴ്സ് സ്റ്റോറിലും ലഭിക്കും.