/sathyam/media/media_files/SfWUfen0O0M6sIh0hZcN.jpg)
കേരളത്തിലെ പ്രമുഖ സ്മാർട്ട് ഫോൺ ഡീലറായ ഒക്സിജൻ ഗ്രൂപ്പിന് സാംസങ്ങിന്റെ പ്രത്യേക പുരസ്‌കാരം. സാംസങ് സ്മാർട്ട്ഫോൺ വില്പനയുടെ വളർച്ചാനിരക്കിനുള്ള പ്രത്യേക പുരസ്‌കാരമാണ് ഒക്സിജന് ലഭിച്ചത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലനിൽ നിന്നും ഒക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.
ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 24 സീരീസ് എ ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് ലഭിച്ചതിലൂടെ ഒക്സിജൻ ഗ്രൂപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.
പുതിയ തലമുറയിലെ അത്യാധുനിക ഫോൺ മലയാളികളിൽ ഏറെ പേരും സ്വന്തമാക്കിയത് ഒക്സിജനിലൂടെയായിരുന്നു. നാളുകൾക്കു മുൻപേ സാംസങ് എസ് 24ന്റെ പ്രീ ബുക്കിങ്ങും ആരംഭിച്ചിരുന്നതിനാൽ നിരവധി പേരാണ് ഫോണുകൾ വിപണിയിൽ എത്തും മുമ്പേ തന്നെ ഒക്സിജനിലൂടെ ഉറപ്പുവരുത്തിയത്.
ഇത്തരത്തിൽ സാംസങ് ഫോണുകളുടെ വിവിധ മോഡലുകൾ ജനങ്ങളിലെത്തിച്ചുകൊണ്ട് ഒക്സിജൻ ഇപ്പോൾ പുരസ്‌കാര നിറവിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. ഒക്സിജന്റെ ഈ നേട്ടം മലയാളികൾക്കും ഏറെ അഭിമാനകരമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us