New Update
/sathyam/media/media_files/bNQucxmey7gozyYYgHM3.jpg)
കൊച്ചി: ബെംഗളൂരു ആസ്ഥാനമായുള്ളഇന്ത്യയിലെ ഏറ്റവും വലിയ ഡി2സി ഹോം, ഫര്‍ണിഷിങ്സ് കമ്പനിയായ വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ്പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
Advertisment
468.2കോടി രൂപയുടെ പുതിയഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 5.84കോടി ഇക്വിറ്റിഓഹരികളുടെഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ്ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.