/sathyam/media/media_files/2025/10/14/gold-rate-2025-10-14-17-20-21.jpg)
കൊച്ചി : വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഡേറ്റകൾ പ്രകാരം ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ അവരുടെ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുകയാണ്. അതായത് ആളുകൾ ഗോൾഡ്യാണ്.
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) ലേക്ക് വ്യാപകമായി പണം നിക്ഷേ പിക്കുക.
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ETF) ഡിജിറ്റൽ ഗോൾഡ് എന്നാണ് അറിയപ്പെടുന്നത്.ഇത് മ്യൂച്വൽ ഫണ്ട് പോലെയാണ്. ഒരു ഗ്രാം സ്വർ ണ്ണത്തിന്റെ നിലവിലെ വില ഒരു യൂണിറ്റായി കണക്കാക്കിയാണ് നിക്ഷേപം സ്വീകരിക്കുന്നത്.ഇത് ഷെയർ മാർക്കറ്റിൽ വിൽക്കാ നും വാങ്ങാനും എളുപ്പമാണ്.
ഗോൾഡ് ഇ ടി എഫ് നിക്ഷേപത്തിനും വിനിമയത്തിനും Demat അക്കൗണ്ട് അനിവാര്യമാണ്. കാരണം സ്റ്റോക്ക് മാർക്കറ്റ് വഴിയാണ് ഇത് വാ ങ്ങുന്നതും വിൽക്കുന്നതും..
ഇതല്ലാതെ അതായത് Demat അക്കൗണ്ട് ഇല്ലാതെ പണം സ്വർണ്ണ ത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെ ങ്കിൽ Gold Mutual Fund നല്ല ഒരു മാർഗ്ഗമാണ്.
ഗോൾഡ് ഇ ടി എഫ് വഴി ലോകമെമ്പാടും വൻതോതിലുള്ള നിക്ഷേപമാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ (July ,August ,September) ലോകമൊട്ടാകെ 26000 കോടി ഡോളറിന്റെ ഗോൾഡ് ഇ ടി എഫ്
നിക്ഷേപമാണ് നടന്നിട്ടുള്ളത്. അമേരിക്കയിൽ 16 ബില്യണും യൂറോപ്പിൽ 8 ബില്യണുമാണ് നിക്ഷേപം നടന്നത്. ഇന്ത്യയിൽ 902 മില്യൺ ഡോളർ അഥവാ 8000 കോടി രൂപയും ചൈനയിൽ 6000 മില്യൺ ഡോളറും ജപ്പാനിൽ 415 മില്യൺ ഡോളറും ഗോൾഡ് ഇ ടി എഫ് നിക്ഷേപമായെത്തി.
ലോകമൊട്ടാകെ ഗോൾഡ് ഇ ടി എഫ് നിക്ഷേപം 472 ബില്യൺ ഡോളറായി ക്കഴിഞ്ഞു. അതായത് കഴിഞ്ഞ 3 മാസത്തിൽ എത്തിയ നിക്ഷേപം മാത്രം 23 % അധികമാണ്.ഇത് പല രാജ്യങ്ങളുടെയും GDP യെക്കാൾ കൂടുതലാണ്.
സംക്ഷിപ്‌തമായിപ്പറഞ്ഞാൽ സ്വർണ്ണം ചതിക്കില്ല എന്ന വിശ്വാസ മാണ് ആളുകളെ ഗോൾഡ് ഇ ടി എഫ് നിക്ഷേപത്തി ലേക്കാകർഷിച്ച ഘടകം.
ഡൊണാൾഡ് ട്രംപിന്റെ താരിഫ് പോളിസി, റഷ്യ -യുക്രെയ്ൻ യുദ്ധം, ഗൾഫ് മേഖലയിലെ സംഘർഷം ഇതൊക്കെ നിക്ഷേപ കരെ ഗോൾഡ് ഇ ടി എഫ്
ലേക്ക് പോകാൻ നിർബന്ധിച്ച ഘടകങ്ങളാണ്. അടുത്ത കാലത്തൊന്നും സ്വർണ്ണത്തിന്റെ വില കുറയാൻ പോ കുന്നില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഡോളറിന്റെ വിലയിടിയുന്നതും ഷെയർ മാർക്കറ്റിലെ അസ്ഥി രതയും ഗോൾഡ് ഇ ടി എഫ് കൂടുതൽ പോപ്പുലറാക്കിയ കാരണങ്ങളിൽ മറ്റൊന്നുകൂടിയാണ്.
സെൻട്രൽ ബാങ്കുകൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം മാത്രം 15 ടൺ സ്വർണ്ണമാണ് വാങ്ങിയത്.കസാക്കിസ്ഥാൻ, ബൾഗേറിയ, സാൽ വഡോർ ,ഇന്ത്യ,ചൈന,ഖത്തർ മുതലായ രാജ്യങ്ങളാണ് ഇതിൽ മുൻനിരയിലുള്ളത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കഴിഞ്ഞ വാർഷിക റിപ്പോർട്ട് പ്രകാരം 8133 ടൺ ഗോൾഡ് ശേഖരമുള്ള അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.3351 ഗോൾഡ് റിസർവുള്ള ജർമ്മനി രണ്ടാം സ്ഥാനത്തും ഇറ്റലി മൂന്നും ഫ്രാൻസ് നാലാം സ്ഥാനത്തുമാണുള്ളത്. 2280 ടൺ സ്വർണ്ണം കൈവശമുള്ള ചൈന അഞ്ചാം സ്ഥാന ത്താണ്. ഈ ശ്രേണിയിൽ 876 ടൺ സ്വർണ്ണം കൈവശമുള്ള ഇന്ത്യ ഏഴാം സ്ഥാനത്താണ് നിലകൊള്ളുന്നത്.
സമീപഭാവിയിൽ സ്വർണ്ണവില താഴേക്കുവരാൻ സാദ്ധ്യതയുണ്ടോ ?
Golden Sachs നടത്തിയ ഏറ്റവും പുതിയ റിസേർച് പ്രകാരം 2026 പകുതിയോടെ സ്വർണ്ണത്തിന്റെ വില ഇന്ന ത്തേതിൽനിന്നും 6 % വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എങ്കിലും ഇതി ന്റെ കൃത്യമായ അനുമാനം ഒരു വിദഗ്ധരുടെയും കൈകളി ലില്ല എന്നതും യാഥാർഥ്യം തന്നെയാണ്.
ഒരു കാര്യം ഉറപ്പാണ്. ഈ മഞ്ഞലോഹത്തിന്മേൽ ലോകമെമ്പാ ടുമുള്ള ജനങ്ങളുടെ ആത്മവിശ്വാസം മുൻകാ ലങ്ങളെ അപേക്ഷി ച്ച് വളരെയധികം വർദ്ധിച്ചിരിക്കുകയാണ്.