ബൈജൂസ് ആപ്പ് ഇനി മുതല്‍ മലയാളത്തിലും; ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍

New Update

publive-image

Advertisment

കണ്ണൂർ:ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തുന്നു. മലയാളത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനു മുന്നോടിയായാണു മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്നെയാകും കേരളത്തിന് പുറത്തെ ബ്രാന്‍ഡ് അംബാസഡര്‍.

നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കമ്പനി പ്രാദേശിക ഭാഷകളില്‍ കൂടി ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. പ്രദേശിക ഭാഷകളിലേയ്ക്കു മാറ്റുന്നതില്‍ ആദ്യത്തേത് മലയാളത്തിലേതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിനു നിലവില്‍ ലോകത്താകെ 3.3 കോടി ഉപയോക്താക്കളാണുള്ളത്. മോഹന്‍ലാല്‍ ആപ്പിന്റെ അംബാസഡറായി എത്തുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നു ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

Advertisment