വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വില - സി. കൃഷ്ണകുമാർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: മലമ്പുഴ മണ്ഡലത്തിലെ വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരിന് യാതൊരു താല്പര്യവും ഇല്ലാ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലമ്പുഴ ചേബന ഭാഗത്തെ പുലി ശല്യം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പ്രസ്താവിച്ചു.

കഴിഞ്ഞ 20 ദിവസത്തോളമായി അവിടെയുള്ള ആദിവാസി വിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങൾ അടക്കം പുലി ഭീതിയിൽ കഴിയുകയും, അവരുടെ വളർത്തു മൃഗങ്ങളെ അടക്കം പുലി കൊന്നു തിന്നുകയും ചെയ്തിട്ടും വനം വകുപ്പ് ഇതുവരെ പുലിശല്യം ഇല്ലാതാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും പ്രഖ്യാപനങ്ങൾ അല്ലാതെ നടപടി ഉണ്ടാവുന്നില്ല.

അടിയന്തിരമായി പുലിയെ കൂട് വെച്ച് പിടിക്കാനും, വളർത്തു മൃഗങ്ങൾ നഷ്ടപെട്ടവർക്കു നഷ്ടപരിഹാരം നൽകാനും ഉള്ള നടപടി ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപെട്ട മലമ്പുഴ ചേബനയിലെ നാണമ്മാ, മാണിക്യൻ തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ചു. ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണദാസ്, ജനറൽ സെക്രട്ടറി ഗണേശൻ, ഗ്രാമപഞ്ചായത്ത് മെമ്പർ റാണി സെൽവൻ എന്നിവരും അനുഗമിച്ചു.

palakkad news
Advertisment