സി.ശങ്കരന്‍ നായരുടെ ജീവിതം സിനിമയക്കാന്‍ കരണ്‍ ജോഹര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണ്ണായക ഏടുകളില്‍ ഒന്നായ ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊലയെ അസപ്ദമാക്കി കരണ്‍ ജോഹര്‍ തന്‍റെ പുതിയ ചിത്രം ഒരുക്കുന്നു. കരണ്‍ ജോഹറുടെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിങ് ത്യാഗിയാണ്. ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണക്കാരെ നിയമത്തിന് മുന്നില്‍ എത്തിച്ച സി. ശങ്കരന്‍ നായരുടെ പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കോടതി മുറിയില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടമാണ് സി.ശങ്കരന്‍ നായര്‍ നടത്തിയത്.

അദ്ദേഹത്തിന്റെ ഈ പോരാട്ടം രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് ആവേശം സമ്മാനിച്ചിരുന്നു. 'ദി കേസ് ദാറ്റ് ഷോക് ദി എമ്പയര്‍' എന്ന ശങ്കരന്‍ നായരെക്കുറിച്ചുള്ള പുസ്തകത്തെ അസപ്ദമാക്കിയാണ് പ്രധാനമായും ചിത്രം ഒരുങ്ങുന്നത്. ശങ്കരന്‍ നായരുടെ ചെറുമക്കളായ രഘു പാലാട്ടും ഭാര്യ പുഷ്പ്പ പാലാട്ടും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഗാന്ധി ആന്‍ഡ് അനാര്‍ക്കി എന്ന പുസ്തകവും സി ശങ്കരന്‍ നായര്‍ എഴുതിയിട്ടുണ്ട്.

Advertisment