Advertisment

പൗരത്വ നിയമ ഭേദഗതിക്കെതിരേ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം അവതരിപ്പിക്കും

New Update

ബ്രസ്സല്‍സ്: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. 154 പ്രതിനിധികളാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.

Advertisment

publive-image

ഇന്ത്യയില്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന രീതി അപകടകരമാണെന്നും ലോകത്തിലേറ്റവും വലിയ പൗര പ്രതിസന്ധിക്ക് അത് ഇടയാക്കുമെന്നും പ്രമേയത്തിന്റെ കരടില്‍ പറയുന്നു. ജനം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരുമെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ പ്രതിപക്ഷത്തെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമങ്ങളേയും നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് പ്രമേയം. ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള കടുത്ത വ്യവസ്ഥകള്‍ക്കൂടി അതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും കരട് പ്രമേയത്തില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്റെ അടുത്തയാഴ്ച നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നത്. കാശ്മീരില്‍ യുഎന്‍ രക്ഷാ സമിതി പ്രമേയം നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു.

പൗരത്വ നിയമത്തിനെതിരേ ജനുവരി ഏഴിന് നടന്ന സമരത്തോട് കരട് പ്രമേയം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കരട് പ്രമേയം ആവശ്യപ്പെടുന്നു. പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്നപോലെ മുസ്ലിങ്ങള്‍ക്കുള്ള തുല്ല്യത നിയമം ഇല്ലാതാക്കി.

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്ലിങ്ങളെ രാജ്യത്തു നിന്നും ഇല്ലാതാക്കാന്‍ ശ്രമം നടക്കുമെന്ന ആശങ്കയും കരട് പ്രമേയത്തിലുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു.

bill caa european union
Advertisment