കുവൈറ്റില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 322,000 പേര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 9, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 322,000 പേര്‍. മന്ത്രിസഭായോഗത്തില്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ ഹുമൂദാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം യോഗത്തില്‍ അവതരിപ്പിച്ചു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവന്ന സഹകരണങ്ങള്‍ തുടരാന്‍ മന്ത്രിസഭ സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്തു.

×