ധനവകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോർട്ട്

author-image
Charlie
New Update

publive-image

സംസ്ഥാന ധന വകുപ്പിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി സിഎജി റിപ്പോർട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ ധന വകുപ്പിന് വൻ വീഴ്‌ച ഉണ്ടായെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടിയുടെ കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്ന് സിഐജി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Advertisment

12 വകുപ്പുകളിലാണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞുവെന്നും, വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി നഷ്‌ടമായെന്നും കണ്ടെത്തലുണ്ട്.

ഇതിന് പുറമെ വിദേശ മദ്യ ലൈസൻസുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായി. നിയമങ്ങൾ ദുരുപയോഗം ചെയ്‌ത്‌ ലൈസൻസ് നൽകിയെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റുകളുടെ മൂല്യനിർണയം നടത്തിയെന്നും സിഎജി കണ്ടെത്തലിൽ പറഞ്ഞു. കൂടാതെ സ്‌റ്റാമ്പ് തീരുവയിലും, രജിസ്ട്രേഷൻ ഫീസിലും ഒന്നരക്കോടിയുടെ കുറവ് വന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Advertisment