/sathyam/media/post_attachments/czGSraIIwRh24m75GtZN.jpg)
കുവൈറ്റ്: പുതുവര്‍ഷം ഇക്കുറി കുവൈറ്റിലും വന്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കാലിക്കട്ട് ലൈവ് റസ്റ്ററന്‍റ്. 2020 നോട് വിടപറയുന്ന ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ രുചി ആഘോഷം ഒരുക്കുകയാണ് കാലിക്കട്ട് ലൈവ്.
ഇത്തവണ മലയാളികളുടെ പ്രിയങ്കരങ്ങളായ രുചികള്‍ക്കായി മാന്‍, താറാവ്, ബീഫ്, ചിക്കണ്‍, ഫിഷ് വിഭവങ്ങളുടെ ആഘോഷം തന്നെ കാലിക്കട്ട് ലൈവിലൊരുങ്ങുകയാണ്. മലയാളികള്‍ക്ക് പ്രിയങ്കരങ്ങളായ തനത് / പരമ്പരാഗത രുചികളില്‍ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പേരുകേട്ടതാണ് കാലിക്കട്ട് ലൈവ്.
/sathyam/media/post_attachments/tuexUPEiQ5q5L0dOkiYa.jpg)
ഇത്തവണത്തെ ന്യൂ ഇയര്‍ സ്പെഷ്യല്‍ വിഭവങ്ങളുടെ പേരുകേട്ടാല്‍ തന്നെ നാവില്‍ വെള്ളമൂറും. പുള്ളിമാന്‍ പെരളന്‍, താറാവ് കാന്താരി റോസ്റ്റ്, നാടന്‍ ബീഫ് ഉലര്‍ത്തിയത്, നാലുകെട്ട് ചിക്കന്‍ കറി എന്നിവയാണ് കാലിക്കട്ട് ലൈവിന്‍റെ ന്യൂ ഇയര്‍ സ്പെഷ്യല്‍. ഇനി 31 -ന് രാത്രി കാലിക്കട്ട് ലൈവിലേയ്ക്കെത്തിയാല്‍ മതി… മതിവരുവോളം ആഘോഷിക്കാം…
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us