കുവൈറ്റ്:പ്രവാസികളുടെ പ്രിയങ്കര രാജ്യമായ കുവൈറ്റും സാധാരണ ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ജനജീവിതത്തിന്‍റെ ഒരറ്റത്തുകൂടി കോവിഡ് മഹാമാരിയുടെ അലയടികള്‍ ഇപ്പോഴും സജീവമാണെങ്കിലും അതിനെ അകറ്റി നിര്‍ത്താനുള്ള മുന്‍കതുതലുകളില്‍ അതിലേറെ മുന്നിലാണ് രാജ്യവും സമൂഹവും.
ജനജീവിതം സാധാരണ ഗതിയിലാക്കുന്നതിന്‍റെ മുന്നോടിയായി റസ്റ്ററന്‍റുകള്‍ തുറക്കാനും ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം റസ്റ്ററന്‍റുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്.
മലയാളികളുടെ ഇഷ്ട രുചികളുടെ ജനകീയ ഭക്ഷണശാലയായ സാല്‍മിയയിലെ കാലിക്കട്ട് ലൈവും ഇതിനൊപ്പം തുറന്നു പ്രവര്‍ത്തിക്കുകയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് കാലിക്കട്ട് ലൈവ് തുറന്നിരിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരങ്ങളായ തേങ്ങാക്കൊത്തിട്ട ബീഫ് ഫ്രൈ മുതല്‍ അച്ചായന്‍സ് കോഴിക്കറി, മാങ്ങയിട്ടുവച്ച മീന്‍ കറി, ബീഫ് പെരളന്‍, നാടന്‍ കോഴിക്കറി വരെയുള്ള കാലിക്കട്ട് ലൈവിന്‍റെ ഹിറ്റ് വിഭവങ്ങളൊക്കെ ഇനി സാല്‍മിയയില്‍ റെഡിയാണ്.
കോവിഡ് ബാധിതരോ ക്വാറണ്ടൈനിലുള്ളവരോ, രോഗലക്ഷണങ്ങളുള്ളവരോ അല്ലാത്ത ആര്‍ക്കും ഇവിടെ വന്ന് ഇരുന്ന് ഭക്ഷണം കഴിച്ചു മടങ്ങാം. രണ്ടു വാക്സിനുകളും എടുത്തവര്‍ക്ക് മാത്രമേ റസ്റ്ററന്‍റുകളില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു എന്നൊക്കെ നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി 8 മണിവരെയാണ് റസ്റ്ററന്‍റുകളുടെ അനുവദനീയ പ്രവര്‍ത്തന സമയം.
കാന്താരി ഫിഷ്, ചിക്കന്‍ ഡ്രൈവര്‍, കോഴിക്കോടന്‍ ദം ബിരിയാണി, തലശേരി ചിക്കന്‍ ബിരിയാണി, മീല്‍സ് ബിരിയാണി, ഫിഷ് മാങ്കോക്ക്, ഹെല്‍ത്തി പെറോട്ട, ഫാഷന്‍ ഫ്രൂട്ട് മൊഞ്ചത്തി, മില്‍ക്ക് ഷെയ്ക്കുകള്‍ എല്ലാം ഇനി കാലിക്കട്ട് ലൈവ് രുചിയില്‍ റെഡിയാണ്.