കാട്ടുമുയല്‍ ഉലത്തിയതും പുള്ളിമാന്‍ പെരളനും പോത്ത് ഉരുളിയില്‍ വറ്റിച്ചതും ; നാടിനെ വെല്ലുന്ന വിഭവങ്ങളൊരുക്കി കുവൈറ്റ് മലയാളികള്‍ക്കായി കാലിക്കട്ട് ലൈവിന്റെ ക്രിസ്തുമസ് സ്‌പെഷ്യല്‍

New Update

കുവൈറ്റ് :ക്രിസ്തുമസ് എന്നാല്‍ മലയാളികള്‍ക്ക് അടിച്ചുപൊളി ആഘോഷമാണ് . പക്കാ നോണ്‍ വെജിറ്റേറിയന്‍ ആഘോഷം . ആടിപ്പാടി പടക്കം പൊട്ടിച്ച് അടിപൊളി വറുത്തതും ഉലത്തിയതും വറ്റിച്ചതുമൊക്കെ കൂട്ടി തിന്നു കുടിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ലോകരക്ഷകനായി മനുഷ്യനായി പിറന്ന ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ദേവാലയ കര്‍മ്മങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്തു കഴിഞ്ഞാല്‍ പിന്നെയും ആഘോഷമാണ് .

Advertisment

publive-image

എന്നാല്‍ പ്രവാസികളെ സംബന്ധിച്ച് ജന്മനാട്ടിലെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമൊപ്പം ഒരാഘോഷം എന്നത് ശരിക്കും മിസ് ചെയ്യുന്ന സന്ദര്‍ഭമാണ് ക്രിസ്തുമസ്. അതൊരു ഗൃഹാതുര ഉണര്‍ത്തുന്ന ചെറുതരി സുഖമുള്ള നൊമ്പരം തന്നെയാണ് . എന്നാല്‍ പതിവുപോലെ ഇത്തവണയും കുവൈറ്റ് മലയാളികളുടെ ക്രിസ്തുമസ് അടിപൊളിയാക്കാന്‍ തികച്ചും വ്യത്യസ്തമായ വിഭവങ്ങളുമായി കുവൈറ്റിലെ കാലിക്കട്ട് ലൈവ് റസ്റ്റോറന്റ്.

വിഭവങ്ങളെന്നു പറഞ്ഞാല്‍ നാട്ടില്‍പോലും ലഭ്യമല്ലാത്ത വിധം കാട്ടുമുയല്‍ ഉലത്തിയതും മുതല്‍ പുള്ളിമാന്‍ പെരളന്‍വരെയുണ്ട് കാലിക്കട്ട് ലൈവിന്റെ മെനുവിന്‍ .പോത്ത് ഉരുളിയില്‍ വറ്റിച്ചതും അച്ചായന്റെ താറാവ് പൊള്ളിച്ചതുമൊക്കെ നാവിന്‍ രുചിയൂറും അനുഭവം തന്നെയാണ് .

നാട്ടിലൊരു കാട്ടുമുയലിറച്ചിയും പുള്ളിമാനിറച്ചിയുമൊക്കെ കഴിക്കുകയെന്നാല്‍ നടക്കാത്ത സുന്ദര സ്വപ്‌നം മാത്രമാണ് . എന്നുമാത്രമല്ല , ഈ ഇറച്ചി കണ്ടെന്ന് കേട്ടാല്‍ പൊലീസും ഫോറസ്റ്റുകാരുമൊക്കെ പാഞ്ഞെത്തും, പിന്നെ അറസ്റ്റായി, ജയിലായി .അങ്ങനെ അങ്ങനെ....

എന്നാല്‍ ഈ പൊല്ലാപ്പൊന്നുമില്ലാതെ മലയാളി കൊതിക്കുന്ന വിഭവങ്ങളൊരുക്കിയാണ് കാലിക്കട്ട് ലൈവിലെ ക്രിസ്തുമസ് ആഘോഷം .

ലഞ്ചിന് ചോറും ഫിഷ് അടുക്കള തവയും നാടന്‍ കോഴി വറ്റിച്ചതും മീന്‍ വറ്റിച്ചതും മാങ്ങാ ചമ്മന്തിയും അച്ചാറും മെഴുക്കുപുരട്ടിയും വട്ടയപ്പവും , പാലട പ്രഥമനും അടക്കം വിഭവങ്ങളാണ് ഒരുങ്ങുന്നത്. ഡിന്നറിന് ക്രിസ്തുമസ് പഞ്ച് സ്‌പെഷ്യല്‍ വെല്‍ക്കം ഡ്രിങ്ക് , സാന്റി സ്‌കെവര്‍ സ്റ്റാര്‍ട്ടര്‍ , കാട്ടുമുയല്‍ ഉലത്തിയത് , അച്ചായന്റെ താറാവ് പൊള്ളിച്ചത് , പോത്ത് ഉരുളിയില്‍ വറ്റിച്ചത് , പുള്ളിമാന്‍ പെരളന്‍ എന്നിവയാണ് വിഭവങ്ങള്‍ . മെറിബെറി ചോക്ലേറ്റ് ആണ് ഡിസോര്‍ട്ട്.

അങ്ങനെ എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷം മലയാളികള്‍ക്കായി ഒരുക്കുകയാണ് കാലിക്കട്ട് ലൈവ് .

kuwait kuwait latest
Advertisment