കലിഫോര്‍ണിയ: കലിഫോര്‍ണിയ സംസ്ഥാനത്തെ കോവിഡ് 19 മരണം 25,000 കവിഞ്ഞു. ഡിസംബര്‍ 31 വ്യാഴാഴ്ച സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതോടെ കോവിഡ് മരണം 25,000 കവിയുന്ന അമേരിക്കയിലെ മൂന്നാമത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് കലിഫോര്‍ണിയ.
/sathyam/media/post_attachments/Mrdx84pPbYE8FdvcQQFT.jpg)
ടെക്‌സസ്, ന്യൂയോര്‍ക്ക് എന്നിവയാണ് മറ്റു രണ്ടു സംസ്ഥാനങ്ങള്‍. ടെക്‌സസില്‍ (27000) , ന്യുയോര്‍ക്കില്‍ 38,000 മരണവും സംഭവിച്ചിട്ടുണ്ട്.ഫ്‌ലോറിഡാ ആശുപത്രികളിലെ ഹാള്‍വേയിലും, കോണ്‍ഫ്രന്‍സ് റൂമുകളിലും,കഫ്റ്റീരിയായിലും, ഗിഫ്റ്റ് ഷോപ്പില്‍ പോലും രോഗികള്‍ നിറഞ്ഞിരിക്കുന്നു. കൂടാതെ പുറത്തു ടെന്റുകള്‍ കെട്ടിയും, അറീനകളിലും, സ്കൂളുകളിലും രോഗികളെ പാര്‍പ്പിച്ചിട്ടുണ്ട്.
ഫ്രണ്ട് ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജോലിഭാരം വര്‍ധിച്ചിരിക്കുന്നു. ഇതു പല മാനസികപ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കലിഫോര്‍ണിയായില്‍ ഇതുവരെ 2245379 കോവിഡ് പോസിറ്റീവ് കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്. 20625 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.ഇതില്‍ 4000ത്തിലധികം രോഗികള്‍ ഐസിയുവിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us