‘ഗ്രാമി’ അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം മാത്രമിട്ട് വേദിയിലെത്തുമെന്ന് കാമില

ഉല്ലാസ് ചന്ദ്രൻ
Thursday, January 23, 2020

ആരാധകര്‍ക്ക് വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനും ഗായകനുമായ ഷോണ്‍ മെന്റസും. താനും ഷോണും ഗ്രാമി അവാര്‍ഡിന് അര്‍ഹരായാല്‍ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില പറഞ്ഞത്.

ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിന് പിന്നാലെയാണ് പോപ്പ് താരം ഇക്കാര്യം പറഞ്ഞത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമ്‌നേഷന്‍ ലഭിച്ചത്. ”ഗ്രാമി അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ട്വന്റി വണ്‍ പൈലറ്റ്‌സ് ചെയ്തതുപോലെ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും” 2017-ല്‍ വണ്‍ പൈലറ്റ് ടീം ടെയ്‌ലര്‍ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മ്മിപ്പിച്ച് കാമില പറഞ്ഞു.

എന്നാല്‍ പിന്നീട് താന്‍ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കില്‍ താന്‍ ഇപ്പോഴേ വര്‍ക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില പറഞ്ഞു. 2017-ലാണ് കാമിലയുടെ ആദ്യ ആല്‍ബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍, ബാഡ് തിംഗ്‌സ്, ഹവാന, നെവര്‍ ബി ദ സേം തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആല്‍ബങ്ങള്‍.

×