കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്കിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 190 ശതമാനം വര്‍ധിച്ച് 1,177 കോടി രൂപയായി. 2020 ജൂണില്‍ ഇത് 406 കോടി രൂപായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34.18 ശതമാനം വര്‍ധിച്ച് 5,751 കോടി രൂപയായി. അതോടൊപ്പം ഏപ്രില്‍-ജൂണ്‍ പാദത്തിലെ മൊത്ത വരുമാനം 20,685.91 കോടിയില്‍ നിന്ന് 21,210.06 കോടി രൂപയായും ഉയര്‍ന്നു. 2020 മാര്‍ച്ചില്‍ 8.84 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.50 ശതമാനമായും 3.95 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 3.46 ശതമാനമായും കുറഞ്ഞ് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി.

Advertisment