കാനറ ബാങ്ക് പലിശനിരക്കുകളിൽ മാറ്റമില്ല

New Update

publive-image

കൊച്ചി:കാനറ ബാങ്ക് മാർജിനൽകോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകൾ നിലനിർത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.70 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്.

Advertisment

2021 ഏപ്രിൽ ഏഴു മുതൽ വായ്പകൾ ഈ നിരക്ക് വീണ്ടും തുടരും. റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാർജിനൽകോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎൽആർ).

kochi news canara bank
Advertisment