കുവൈറ്റില്‍ തൊഴില്‍ ഇളവുകള്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കും; തീരുമാനവുമായി മന്ത്രി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, June 10, 2021

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തൊഴില്‍ രംഗത്ത് ഏര്‍പ്പെടുത്തിയ ഇളവുകള്‍ ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ചുരുക്കാന്‍ നാഷണല്‍ അസംബ്ലി അഫയേഴ്‌സ് സഹമന്ത്രി മുബാറക് അല്‍ ഹാരിസ് തീരുമാനിച്ചു.

വൈകല്യമുള്ളവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ (ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കിഡ്‌നിക്ക് തകരാര്‍, കാന്‍സര്‍ മുതലായവ) തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇളവുകള്‍ ബാധകമാവുക.

രോഗങ്ങളുള്ളവര്‍ ചികിത്സ തേടുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വിഭാഗങ്ങളില്‍ ഒഴികെയുള്ളവര്‍ക്ക് നേരത്തെ അനുവദിച്ച ഇളവുകള്‍ റദ്ദാക്കും.

×