New Update
കടുത്തുരുത്തി: ഡൽഹിയിലെ ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ സിറോ മലബാർ ദേവാലയം ഉദ്യോഗസ്ഥ സംഘത്തിന്റെ നേതൃത്വത്തിൽ തകർക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് കേരളാ കോൺഗ്രസ് മുളക്കുളം - കടുത്തുരുത്തി മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Advertisment
ആപ്പാഞ്ചിറ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുളക്കുളം മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടുവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ പാറാവേലി, ജില്ലാ സെക്രട്ടറി ഒ.ടി രാമചന്ദ്രൻ, വാർഡ് മെമ്പർ ഷിജി കൂര്യൻ, മുൻ മെമ്പർ ബിജു ചിറ്റേത്ത്, ജോണി കണിവേലി, ജോയി മുണ്ടയ്ക്കൽ, തോംസൺ പുതുക്കുളങ്ങര, സാബു മഠത്തിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us