'സുശാന്തിനോട് എല്ലാ ആദരവുമുണ്ട്; എന്നെ രക്ഷിച്ചതും അദ്ദേഹമാണ്; എന്നാല്‍ ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്; മാസങ്ങളോളം പ്രൈം ടൈം വിഷയമായി ഈ കേസിനെ കാണാനാകില്ല': മാധ്യമങ്ങളെ വിമര്‍ശിച്ച് ചേതന്‍ ഭഗത്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കൊവിഡ് വ്യാപനം, നീറ്റ്-ജെഇഇ പരീക്ഷകള്‍ തുടങ്ങിയവയാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാന വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞ്.

Advertisment

മറ്റു പ്രധാനപ്പെട്ട വാര്‍ത്തകളുണ്ടായിരിക്കെ സുശാന്തിന്റെ കേസ് മാത്രം മാധ്യമങ്ങള്‍ പ്രൈം ടൈം വിഷയമായി പരിഗണിക്കുന്നെന്ന് ചേതന്‍ ഭഗത് വിമര്‍ശിക്കുന്നു.

'സുശാന്തിനെ ഞാന്‍ സ്‌നേഹിക്കുന്നു. അദ്ദേഹത്തോട് ആദരവുമുണ്ട്. അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സുശാന്താണ് എന്നെ രക്ഷിച്ചത്. ത്രീ ഇഡിയറ്റ്‌സിന് ശേഷം മറ്റൊരു സിനിമ ലഭിക്കാതിരുന്ന സമയത്താണ് കൈ പോ ചെ നിര്‍മ്മിച്ചത്. സുശാന്തിനോട് പരിഗണനയില്ലെന്ന് പറയരുത്. എന്നാല്‍ ഇന്ത്യയെയും പരിഗണിക്കേണ്ടതുണ്ട്. മാസങ്ങളോളം പ്രൈം ടൈം വിഷയമായി ഈ കേസിനെ കാണാനാകില്ല'-ഒരു മാധ്യമത്തോട് ചേതന്‍ ഭഗത് പറഞ്ഞു.

ഓരോ രാജ്യത്തിനും സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ട്. അതില്‍ നിന്ന് പുറത്തുകടക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ ശ്രദ്ധ അങ്ങോട്ട് മാറണം. സുശാന്ത് കേസില്‍ സിബിഐയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ സിബിഐ ആവശ്യമില്ലെന്ന് പറയണമെന്നും ചേതന്‍ ഭഗത് ആവശ്യപ്പെട്ടു.

Advertisment