New Update
കൊല്‍ക്കത്ത: അമിത വേഗതയില്‍ 19 കാരന്‍ ഓടിച്ച ചുവന്ന ജാഗ്വാര്‍ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിക്‌നിക് ഗാര്‍ഡനിലെ താമസക്കാരിയായ ശാസ്ത്രി ദാസ് (45) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
Advertisment
ബാലിഗഞ്ച് സര്‍ക്കുലര്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അതിവേഗത്തില്‍ വന്ന ജാഗ്വാര്‍ ശാസ്തി ദാസിനെ ഇടിച്ചത്. കാറിന്റെ ചക്രത്തിനടിയില്‍ പെട്ട് പോയ ശാസ്തി ദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ശാസ്തിയെ സര്‍ക്കാര്‍ ആശുപത്രിലേക്ക് മാറ്റി.
ശാസ്തി ദാസിനെ ഇടിക്കുന്നതിന് മുമ്ബ് ജാഗ്വാര്‍ ആദ്യം രണ്ട് കാറുകളില്‍ ഇടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.കാര്‍ ഡ്രൈവറായ സുയേഷ് പരാശ്രംപുരിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് മുപ്പത് മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.