ഒന്നരവയസുകാരന്‍ മുഹമ്മദിനായി കൈക്കോർക്കുന്നവർക്ക് കാരിക്കേച്ചർ വരച്ചുനല്‍കുമെന്ന് പെന്‍സിലാശാന്‍

New Update

publive-image

ചികിത്സാ സഹായം തേടുന്ന കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനായി കൈകോര്‍ത്ത് കാരിക്കേച്ചർ കലാകാരന്‍ പെന്‍സിലാശാനും.സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സാ സഹായം തേടുന്ന മുഹമ്മദിന് ധനസഹായം നല്‍കുന്നവര്‍ക്ക് കാരിക്കേച്ചർ വരച്ചുനല്‍കുമെന്ന് പെന്‍സിലാശാന്‍ ഫേസ്ബുക്കിലൂടെ വിശദമാക്കി.

Advertisment

ജൂലൈ 8ന് രാത്രി വരെ പൈസ ഇടുന്നവർക്കു വേണ്ടിയാണ് കാരിക്കേച്ചര്‍ തയ്യാറാക്കുന്നതെന്ന് പെന്‍സിലാശാന്‍ പറയുന്നു. നിങ്ങളോ നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലുമോ കാരിക്കേച്ചർ ഗിഫ്റ്റ് കൊടുക്കാനോ സേവ് ദി ഡേറ്റ് ക്യാരികെചെർസ് ചെയ്യാനോ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള തുക 4000 രൂപ മുഹമ്മദിന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ആ റസീപ്റ്റ് നല്‍കിയാല്‍ അടിപൊളി കാരിക്കേച്ചര്‍ തയ്യാറാക്കി നല്‍കുമെന്ന് പെന്‍സിലാശാന്‍ വിശദമാക്കുന്നു.

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. സുമനസുകളുടെ സഹായം തേടുകയാണ് മാട്ടൂലിലെ മുഹമ്മദിന്‍റെ കുടുംബം.

പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി രോഗം ആദ്യമായല്ല ഈ കുടുംബത്തെ നിസ്സഹാരാക്കുന്നത്. റഫീഖിന്‍റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നത്. ഇതിനായുള്ള പരിശ്രമത്തില്‍ സന്മനസുകള്‍ കൈകോര്‍ത്തതോടെ 14 കോടി രൂപ ഇതിനോടകം സമാഹരിക്കാനായിട്ടുണ്ട്.

NEWS
Advertisment