കാറ്റക്കിസം 2021-22 അധ്യായന വർഷം ആരംഭിച്ചു

New Update

publive-image

Advertisment

കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫോരോന ദേവാലയത്തിലെ കാറ്റക്കിസം 2021-22 അധ്യായന വർഷം ഫാരിദാബാദ് രൂപത വികാരി ജനറാളും ഇടവക വികാരിയും ആയ മോണ്സിഞ്ഞോർ ജോസഫ് ഓടനാട്ടും ഫാരിദാബാദ് രൂപത അസിസ്റ്റന്റ് പ്രോക്യൂറേറ്റർ ഫാദർ ജിതിൻ വടക്കേലും ചേർന്ന് ദീപം തെളിച്ചു ആരംഭിച്ചു. രാവിലെ 8 മണിക്ക് വിശുദ്ധ കുർബാനയോടു കുടി ചടങ്ങുകൾ ആരംഭിച്ചു. ഫാദർ ജിതിൻ വടക്കേൽ സന്ദേശം നൽകി.

കരോൾ ബാഗ് കാറ്റക്കിസം ഹെഡ് മിസ്ട്രെസ് ഡോളി ജോബ്, കൈക്കാരന്മാരായ സണ്ണിച്ചൻ, ജിനേഷ്, പി ടി എ പ്രസിഡന്റ്‌ സുനില, സ്റ്റുഡന്റസ് റിപ്രെസെന്റാറ്റീവ് നിയാ മരിയ എന്നിവരും തിരി തെളിയിച്ചു. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച കുട്ടികളെ വികാരിയച്ഛൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു. കുട്ടികൾ തിരികൾ തെളിയിച്ചു, അവരുടെ ടീച്ചർ സിസ്റ്റർ വിനീത ചൊല്ലി കൊടുത്ത കാറ്റക്കിസം പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. കുട്ടികൾക്കു വികാരി അച്ഛൻ സ്വീറ്റ്സ് വിതരണം ചെയ്യുകയും ചെയ്തു. കാറ്റക്കിസം ടീച്ചേഴ്സും ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Advertisment