അയർലണ്ട്: കോർക്കിൽ നിന്നുള്ള ഒരു പറ്റം സുഹ്യത്തുക്കൾ, അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരന്‍റൂഹില്‍ (Carrauntoohil) പർവതം ഇക്കഴിഞ്ഞ ദിവസം കീഴടക്കി.
/sathyam/media/post_attachments/VH8HKSDGucnS20lhXjLn.jpg)
അതീവ ദുർഘട പാതയിലൂടെ, ദുഷ്‌കരവും അപകടം പതിയിരിക്കുന്നതുമായ, കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലമ്പാതയിലൂടെയുള്ള ദൗത്യം ഏകദേശം 8 മണിക്കുർ എടുത്താണ്, പത്ത് പേരടങ്ങുന്ന മലയാളി സംഘം 3400 അടി ഉയരത്തിലുള്ള മല കയറ്റം പൂർത്തിയാക്കിയത്.
പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ, കനത്ത കാറ്റിനേയും തണുപ്പിനേയും ത്യണവൽക്കണിച്ചുകൊണ്ടുള്ള ഈ ദൗത്യം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്ന് സംഘാംഗങ്ങൾ പറഞ്ഞു.
/sathyam/media/post_attachments/uhRUarZFWqGuul7IzqK4.jpg)
സംഘത്തിൽ കോർക്കിലെ കരാട്ടെ അധ്യാപകൻ സെൻ സായ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ജോഷി.മാത്യു, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി എം, റോബി, മെൽവിൻ, ബോൺസ്കി എന്നിവരാണുണ്ടായിരുന്നത്.
ഈ ദൗത്യത്തിൻ്റെ വിജയം അടുത്ത വർഷം ആഗസ്ററ്റിൽ, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബർസ് കീഴടക്കുന്നതിന് പ്രചോദനമാകുമെന്ന് സംഘാങ്ങൾ പറഞ്ഞു.
-ലിജോ ജോസഫ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us