ഫിലിം ഡസ്ക്
Updated On
New Update
ജയ്പൂര്‍: ഷൂട്ടിങ്ങിനിടെ അപായചങ്ങല വലിച്ചെന്ന കേസില്‍ സണ്ണിഡിയോളിനേയും കരിഷ്മയേയും രാജസ്ഥാന്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.
Advertisment
22 വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ റെയില്‍വേ കോടതി കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
അഡീഷണല്‍ ജില്ലാ ജഡ്ജി പവന്‍ കുമാറാണ് താരങ്ങളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പറഞ്ഞത്. 1997-ല്‍ ബജ് രംഗ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ അജ്‌മേറില്‍ വച്ചായിരുന്നു സംഭവം.
സണ്ണിയും കരിഷ്മയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ട്രെയിനിന്‍റെ ചങ്ങല വലിച്ചെന്നാണ് കേസ്. ഇത് കാരണം ട്രെയിന്‍ 25 മിനുട്ട് വെകിയിരുന്നു.