നരേന്ദ്ര മോദിക്കെതിരെ ഫയൽ ചെയ്ത നഷ്ടപരിഹാര കേസ് യുഎസ് കോടതി തള്ളി

New Update

publive-image

ടെക്സസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‍ഷാ എന്നിവർക്കെതിരെ ഫയൽ ചെയ്തിരുന്ന 100 മില്യൻ ഡോളർ നഷ്ടപരിഹാര കേസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതി (ടെക്സസ്) തള്ളി. വിചാരണ സമയത്ത് പരാതിക്കാർ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ആൻഡ്രു എസ്. ഹാനൻ കേസ് തള്ളിയത്.

Advertisment

ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിക്കു ദിവസങ്ങൾ മുൻപ് 2019 സെപ്റ്റംബർ 19നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റികൊണ്ടു ഇന്ത്യൻ പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തു കശ്മീർ കാലിസ്ഥാൻ സെപറേറ്റിസ്റ്റുകളായ രണ്ടു പേർ കോടതിയെ സമീപിച്ചിരുന്നത്.

കശ്മീർ കാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് ഈ കേസ് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഒരു തുടർ നടപടിയും സ്വീകരിച്ചിരുന്നില്ല. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വഴി മോദിക്കും അമിത് ഷാക്കും സമൻസ് അയയ്ക്കുക മാത്രമാണ് ഇവർ ചെയ്തത്.

us news
Advertisment