ലിവോ 110 സിസി മോട്ടോർസൈക്കിളിൽ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അടുത്തിടെ ഹോർനെറ്റ് 2.0, X-ബ്ലേഡ്, ആക്‌ടിവ, ഡിയോ, ഷൈൻ പോലുള്ള മോഡലുകളിൽ കമ്പനി പ്രഖ്യാപിച്ച അതേ ഓഫറാണിത്.

കൂടാതെ ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും ശ്രദ്ധിക്കേണ്ടതാണ്. ഓഫർ ഈ മാസം അവസാനം വരെയാണ് ലഭ്യമാവുക. അതായത് 2021 ജൂൺ 30 വരെ. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ഡീലറുമായി ബന്ധപ്പെട്ടാൽ മതിയാകും.

ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിൽ ഹോണ്ട ലിവോ തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തെ വേരിയന്റിന് 69,971 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഡിസ്ക്ക് പതിപ്പിനായി 74,171 രൂപയും മുടക്കേണ്ടി വരും.