സൗദിയിലെ വിവിധ ജാലിയാത്ത് പ്രബോധകന്മാരായ ശൈഖ് അബദുല്‍ ജബ്ബാര്‍ അബ്ദുല്ലാഹ് മദീനി,അബ്ദു സുബ്ഹാന് സ്വലാഹി പറവണ്ണ,മുബാറക്ക് മദീനി എന്നിവര്‍ സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. […]
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
ഡെറാഢൂണ്‍: അജയ് കോഠിയാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരുടെ വികാരം കണക്കിലെടുത്ത് തന്റെ രാജിയെന്ന് അജയ് കോഠിയാല്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. . സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാലിന് വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ […]
തൃശൂർ: തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഒറവക്കാട്ടില്‍ ഗിരിദാസ് (39), കല്ലൂര്‍ സ്വദേശിനി അത്താണിക്കുഴി വീട്ടില്‍ രസ്മ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ.
ആലപ്പുഴ: കേരളത്തെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാഹുല്‍ എന്ന കുട്ടിയുടെ തിരോധാനം. 2005 മേയ് 18 നാണ് രാഹുലിനെ കാണാതാവുന്നത്. മധ്യവേനൽ അവധിക്കാലത്ത് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുൽ അപ്രത്യക്ഷനാകുമ്പോൾ 7 വയസ്സ് തികഞ്ഞിരുന്നില്ല. മകന് വേണ്ടിയുള്ള മാതാപിതാക്കളായ രാജുവിന്റെയും മിനിയുടെയും കാത്തിരിപ്പ് ഇന്ന് 17 വര്‍ഷം തികയുന്നു. അടുത്ത ഒക്ടോബറിൽ (കന്നിയിലെ വിശാഖം) രാഹുലിന് 24 വയസ്സ് പൂർത്തിയാകും. ആലപ്പുഴ ജില്ലയിൽ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ ഈ മാതാപിതാക്കള്‍ മകന് […]
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടത്. ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേർത്തണച്ചുകൊണ്ടാണ് സ്റ്റാലിൻ സ്വീകരിച്ചത്. പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിന്റെയും ജയം എന്നാണ് എം […]