ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിവരമറിഞ്ഞയുടൻ എയർഫോഴ്സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് […]
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ […]
ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രാനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ […]
ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ […]
തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് […]
തേക്കടി: തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന് ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്. നിലവിൽ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ, കോട്ടയത്തെ […]