കായംകുളം: കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽതറയിൽ വിജയന്റെ ഭാര്യ ഉഷ (54) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് ദേശീയപാത 66ൽ ഇടശ്ശേരി ജംക്ഷനിലാണ് സംഭവം. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. എരുവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ബന്ധുവീട്ടിൽ വന്നു മടങ്ങുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരം: ത്രിപുരയില്‍ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും ഫെബ്രുവരി 8 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സി.പി.എം. ബിജെപി അധികാരത്തിലേറിയതിന് ശേഷം ഇതര രാഷ്ട്രീയ കക്ഷികള്‍ക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് വളര്‍ന്നുവന്നിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് […]
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ മഞ്ജു തമ്പിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ്. മെഡിക്കല്‍ ബുള്ളറ്റിന് ഇന്ന് രാവിലെ 10: 30 ന് പുറത്തുവിടും. ഉമ്മൻ ചാണ്ടിക്ക് ന്യുമോണിയയുടെ ആരംഭ ഘട്ടമാണെന്ന് ആരോഗ്യവിദഗ്ദർ അറിയിച്ചു. നിലവിൽ ആന്റിബയോട്ടിക് മരുന്ന് കൊടുത്ത് തുടങ്ങിയിട്ടുണ്ട്. അതിനിടെ ഉമ്മൻചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവിവരം അന്വേഷിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രിയിലെത്തും.
തിരുവനന്തപുരം: മന്ത്രിയുമില്ല, മാധ്യമ പ്രവർത്തകരുമില്ല, കൃഷിവകുപ്പിൻെറ ഇസ്രയേൽ യാത്രക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവായി. നൂതന കൃഷിരീതികൾ പഠിക്കാൻ ഇരുപത് കർഷകരെയും കൂട്ടിയുളള ഇസ്രയേൽ യാത്രയെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് നയിക്കും. സയണിസ്റ്റ് ഭീകരതയുടെ രാജ്യമെന്ന് ഇടതുപക്ഷം വിലയിരുത്തുന്ന ഇസ്രയേലിലേക്ക് എൽ.ഡി.എഫ് സർക്കാരിലെ മന്ത്രി പോകുന്നത് മുന്നണിയുടെ നയത്തിന് വിരുദ്ധമാണെന്ന സി.പി.എം ദേശിയ നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് കൃഷി മന്ത്രി പി. പ്രസാദ് പിന്മാറിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ […]
തിരുവനന്തപുരം: സർക്കാർ കരാറുകാർ പ്രഖ്യാപിച്ച സമരം ഒത്തുതീർപ്പായി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ച ചർച്ചയിൽ കരാറുകാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. കരാറുകാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന സമിതിയുടെ ആദ്യയോഗം ഈ മാസം 9ന് ചേർന്ന് ആവശ്യമായ തീരുമാനം എടുക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. മൂന്നുവര്‍ഷമായിരുന്ന കരാറുകാരുടെ ലൈസന്‍സ് കാലാവധി അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിച്ചും ലൈസന്‍സ് ഫീസ് ഉയര്‍ത്തിക്കൊണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. മാർച്ച് 31ന് കാലാവധി […]
തിരുവനന്തപുരം: ഗണേഷ് ഇടതുമുന്നണിയിൽ നിന്ന് പുറത്തേക്കോ? ഇന്നത്തെ എൽ.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തിൽ നൽകിയ ശാസനാ രൂപത്തിലുളള താക്കീതിൽ മുഖ്യമന്ത്രിയ്ക്ക് ഗണേഷിനോടുളള സമീപനം വ്യക്തമാണ്. മുന്നണിയെ പ്രതിരോധത്തിലാക്കി നിരന്തരം വിമർശനം ഉന്നയിക്കുന്ന കെ.ബി.ഗണേഷ് കുമാറിൻെറ ശൈലി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ തുറന്നടിച്ചു. പ്രശ്നങ്ങൾ ഉന്നയിക്കാം, പക്ഷേ വാർത്തയാകുന്ന തരത്തിലല്ല ഉന്നയിക്കേണ്ടത്. ആ ശൈലി ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തിരുത്തിയേ മതിയാകൂ എന്ന ശക്തമായ സന്ദേശമാണ് നൽകിയത്. കഴിഞ്ഞ നിയമസഭാ കക്ഷി യോഗത്തിൽ തൻെറ അഭാവത്തിൽ ഗണേഷ് കുമാർ സർക്കാരിനെതിരെ […]