കത്തോലിക്ക സഭ യൂനിറ്റി കോൺഫറൻസിന് കുവൈറ്റില്‍ വര്‍ണാഭമായ തുടക്കം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈറ്റ്: കത്തോലിക്ക സഭയുടെ കീഴിലുള്ള ഗൾഫ്​ റീജനിലെ ദേവാലയങ്ങളിലെ കൂട്ടായ്​മകളുടെ സംഗമമായ യൂണിറ്റി കോൺഫറൻസിന് കുവൈറ്റിൽ വര്‍ണാഭമായ തുടക്കമായി. കുവൈറ്റ്‌, സൗദി, ഖത്തര്‍, യുഎഇ, ബഹറിന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് പ്രതിനിധികളാണ് യൂണിറ്റി കോൺഫറൻസില്‍ പങ്കെടുക്കുന്നത്.

ബിഷപ്പുമാരായ കമിലോ ബാലിൻ, പോൾ ഹിൻറർ എന്നിവരുടെ നേതൃത്വത്തിലാണ്​ മൂന്നുദിവസത്തെ പരിപാടി നടക്കുന്നത്​. ആത്​മീയ പ്രഭാഷണങ്ങൾ, പ്രത്യേക പ്രാർഥന, കൊയറുകളുടെ നേതൃത്വത്തിൽ കലാ പരിപാടികൾ തുടങ്ങിയവ നടക്കുന്നു.

ബിഷപ്പുമാരായ കമിലോ ബാലിൻ, പോൾ ഹിൻറർ, ഗൾഫ്​ അപ്പോത്തലിക്​ നൂൻഷ്യോ ഫ്രാൻസിസ്​കോ പടില്യ എന്നിവർ ചേർന്ന്​ ഉദ്​ഘാടനം നിർവഹിച്ചു.

വെള്ളിയാഴ്​ച ജിം മർഫി, ആ​ന്ദ്രെ അരാൻഗോ, ഫാ. ഇർദ്​മാൻ, ജോസഫ്​ മേലൂക്കാരൻ, ബിഷപ്പ്​ കാമിലോ ബാലിൻ, സിറിൾ ജോൺ, നിയോ കാറ്റെക്​ ഹ്യൂമൻ, മൈക്കൽ ഡിസിൽവ, ഫാ. ലയണൽ, ഫാ. ബെന്നി, വിൻസെൻറ്​ റെഗ്രോ, അജിൻ ജോസഫ്​ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകള്‍ നയിച്ചു.

ഡോ. ജീൻ ലൂക്​ അധ്യക്ഷത വഹിച്ചു. ഖത്തർ, യമൻ, സൗദി, കുവൈത്ത്​, ബഹ്​റൈൻ, യു.എ.ഇ എന്നിവിടങ്ങളിൽനിന്നുള്ള 3500ൽപരം പ്രതിനിധികൾ പെങ്കെടുക്കുന്നു. വിവിധ കലാ സാംസ്​കാരിക, വിനോദ പരിപാടികൾ സംഗമത്തിന്​ മാറ്റുകൂട്ടി. ഞായര്‍ രാത്രി 9 നാണ് സമാപനം.

×