കാത്തലിക് സിറ്റി മൂവ്മെൻ്റിൻ്റെ വെൽക്കം ഓൾ യൂത്ത്  പ്രോഗ്രാം നവംബർ 30 ന്

ന്യൂസ് ബ്യൂറോ, യു കെ
Monday, November 11, 2019

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന WAY (Welcome All Youth) നവംബർ 30, ശനിയാഴ്ച ഡബിലെ റിയാൽട്ടോയിലുള്ള ചർച്ച് ഓഫ് ഓർ ലെഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായിൽ വച്ച് നടക്കുന്നു. പഠനത്തിനായോ ജോലിക്കായോ അയര്ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള മലയാളി യുവതി – യുവാക്കൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും വിധം ആണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

ജനിച്ച നാട്ടിൽ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത് . ഈ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു. ഈ പ്രൊഗ്രാമിൽ പ്രവേശനം സൗജന്യമായിരിക്കും, പങ്കെടുക്കുന്നവർ www.syromalabar.ie എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ 0894927755, ഫാ. രാജേഷ് മേച്ചിറാകത്ത് 0894442688 ഫാ. റോയ് വട്ടക്കാട്ട് 094590705, ജിമ്മി ആന്റണി 0894272085, ജോബി ജോൺ 0863725536

×