അമേരിക്കയില്‍ വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാമെങ്കിലും മാസ്ക് ധരിക്കണമെന്ന് സിഡിസി

New Update

publive-image

വാഷിംഗ്ടണ്‍ ഡിസി:പൂർണ്ണമായും കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച അമേരിക്കക്കാർക്ക് ആഭ്യന്തര യാത്രകളും വിദേശ യാത്രകളും നടത്താമെങ്കിലും മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഫെഡറൽ ഹെൽത്ത് അധികൃതർ. നേരിയ അപകടസാധ്യത നിലനിൽക്കുന്നതുകൊണ്ടാണ് മുൻകരുതൽ നിർദ്ദേശം.

Advertisment

വാക്സിൻ സ്വീകരിച്ചവർ യുഎസിനുള്ളിൽ യാത്ര ചെയ്യുന്നതിന് മുമ്പോ ശേഷമോ ക്വാറന്റൈനിൽ കഴിയുകയോ കോവിഡ് പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ല..

വാക്സിൻ എടുത്തവർ മറ്റു രാജ്യങ്ങളിൽ പോകുന്നതിന് കോവിഡ് പരിശോധന ആവശ്യമില്ല. എന്നാൽ, ആ രാജ്യം ആവശ്യപ്പെട്ടാൽ ടെസ്റ്റ് നടത്തണം. യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നും സിഡിസി ഡയറക്ടർ ഡോ. റോഷൽ വലൻസ്കി വ്യക്തമാക്കി.

publive-image

അന്താരാഷ്‌ട്ര യാത്രക്ക് വിമാനത്തിൽ പ്രവേശനം ലഭിക്കണമെങ്കിൽ, പൂർണമായി വാക്സിനേഷാൻ നടത്തിയാൽ കൂടി കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന രേഖ ഉണ്ടായിരിക്കണം.

മറ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റിന് വിധേയരാകണം.

യാത്ര ചെയ്യാൻ ഇപ്പോൾ നല്ല സമയമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. രോഗവർദ്ധനവ് കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

us news
Advertisment