കുവൈറ്റിലെ സുലൈബിക്കാത്ത് സെമിത്തേരിയിലെ ജീവനക്കാരുടെ മുറിയില്‍ കള്ളന്‍കയറി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 19, 2019

കുവൈറ്റ് : കുവൈറ്റിലെ സുലൈബിക്കാത്ത് സെമിത്തേരിയിലെ ജീവനക്കാരുടെ മുറിയില്‍ കള്ളന്‍കയറി. സെമിത്തേരിയില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ പ്രവാസികളുടെ മുറിയിലാണ് കള്ളന്‍ കയറിയത്.

ഈദിന് സമ്മാനമായി ലഭിച്ച പണവും ശമ്പളം കിട്ടിയ പണവും ഉള്‍പ്പെടെ മുറിയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ കള്ളന്‍ കൊണ്ടുപോയി .

ജോലി കഴിഞ്ഞെത്തിയപ്പോഴാണ് തങ്ങളുടെ മുറിയില്‍ നിന്ന് കള്ളന്‍ ഇറങ്ങിപ്പോകുന്നത് കണ്ടതെന്ന് മൂന്ന് തൊഴിലാളികള്‍ പൊലീസിനോട് വ്യക്തമാക്കി.

×