/sathyam/media/post_attachments/7R286nbDQMvD2spgvjFn.jpg)
പെരിന്തൽമണ്ണ: ശതാഭിഷിക്തനാകുന്ന വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായ പെരിന്തൽമണ്ണ പാറോക്കോട്ടിൽ വീട്ടിൽ ഉണ്ണിയേട്ടനെ സുഹൃത്തുക്കളും സംഘടന നേതാക്കളും ചേർന്ന് അനുമോദിച്ചു.
ശതാഭിഷിക്ത നിറവിന്റെയും സേവന പ്രവർത്തനത്തിന്റെയും ഭാഗമായി അങ്ങാടിപ്പുറത്ത്
സ്വാഗതസംഘം ഓഫീസ് തുറന്നു. മുന്‍ എം.എല്‍.എ. പാറോക്കോട്ടിൽ കുമാരന്റെ സഹോദരനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമാണ് നാട്ടുകാർ ഉണ്ണിയേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന പാറോക്കോട്ടിൽ നാരായണൻ.
സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹാദരമായി 'ഒരു ജനകീയന്റെ ചവിട്ടടിപ്പാത' എന്ന ആത്മകഥാപരമായ പുസ്തകം പുറത്തിറക്കുന്നുണ്ട്. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ കെ.എസ്.ഹരിഹരൻ ആണ് ഗ്രന്ഥകർത്താവ്.
കോവിഡ് കാലമായതിനാൽ ശതാഭിഷിക്തനാകുന്നതിലും പിറന്നാളിലുമൊന്നും ഉണ്ണിയേട്ടന് ആഘോഷവും ആവേശവുമില്ല. എങ്കിലും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് നന്മയും വെളിച്ചവും നൽകിയ ഒരു വ്യക്തിത്വം എന്ന നിലയിൽ സ്നേഹാദരം നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ജൂലൈ 22നാണ് സമാദരണ സമ്മേളനവും പുസ്തക പ്രകാശനവും നടക്കുക. കെ.എസ്. ഹരിഹരൻ, അച്യുതൻമാസ്റ്റർ, പാമ്പലത്ത്മണി, പ്രേമൻ, ശ്രീധരൻ.പി, തുടങ്ങിയവർ സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.