സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) - വായന ക്വിസിന്റെ ഫലം പ്രഖ്യാപിച്ചു

New Update

publive-image

Advertisment

പാലക്കാട്: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി)യുടെ പാലക്കാട് ചാപ്റ്റർ, പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പതിനായിരക്കണക്കിന് വിദ്യാർത്ഥികളുമായും ഉദ്യോഗാർത്ഥികളുമായും സംവദിക്കുന്നതിൽ നിന്ന് ലഭിച്ച അറിവിന്റെയും പരിചയത്തിന്റെയും വെളിച്ചത്തിൽ നിന്നുകൊണ്ടാണ് സിജിയുടെ കാര്യക്ഷമമായ വിദ്യാഭ്യാസ പരിശീലന പ്രചോദന പ്രവർത്തനം.

സോഷ്യൽ മീഡിയയിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാന പരിശീലനം നടത്തുകയും മാസം തോറും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ച
സിജി‌ ക്യു-സർക്കിളിന്റെ (ക്വിസ് സർക്കിൾ) ആഭിമുഖ്യത്തിൽ വായന ദിനത്തിൽ ക്വിസ് മത്സരം നടത്തി.

പട്ടാമ്പി വിളയൂർ സ്വദേശിനിയും എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ‌ സഫ കെ.പി. വായന ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ഭാവിയിൽ സിവിൽ സർവ്വീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന പാലക്കാട് ജില്ലയിലെ കുട്ടികൾക്ക് ഓൺലൈനിലൂടെ സൗജന്യമായി പരിശീലനം നൽകുന്ന ക്യു-സർക്കിളിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് 9567344020 എന്ന വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

palakkad news
Advertisment