പ്രവാസികളുടെ യാത്രാച്ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഹിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ദമ്മാം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്രാ ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.രാജ്യത്തിൻ്റെയും വിശിഷ്യാ കേരളത്തിൻ്റെയും സാമ്പത്തിക നട്ടെല്ലായി പ്രവർത്തിച്ചിരുന്ന പ്രവാസികൾ ഇന്ന് രോഗഭീതിയിലും തൊഴിൽ പ്രതിസന്ധിയിലുമായി ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം പ്രയാസപ്പെടുകയാണ്.

Advertisment

publive-image

ഭൂരിഭാഗം പ്രവാസികളും ചെറിയ വരുമാനക്കാരും കാര്യമായ സമ്പാദ്യമില്ലാത്തവരും ആണെന്നിരിക്കെ യാത്രാച്ചിലവ് വഹിക്കാൻ കഴിയാത്തതിൻ്റെ പേരിൽ അവരുടെ യാത്ര മുടങ്ങാൻ ഇടവരരുത്. രാജ്യം പ്രവാസികളോട് നന്ദി കാണിക്കേണ്ട സമയമാണിതെന്നും സോഷ്യൽ ഫോറം അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ ടൊയോട്ട ബ്ലോക്കിന് കീഴിൽ രണ്ടാം ഘട്ട ഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത്
സാമൂഹിക മാധ്യമങ്ങളിലൂടെ വിവിധ ഭാഷകളിൽ ഹെൽപ് ലൈൻ നമ്പറുകൾ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തിറങ്ങിയത്. ഭക്ഷ്യവസ്തുക്കളുടെ വിതരണം, അത്യാവശ്യ മെഡിക്കൽ സഹായം എന്നിവയാണ് സോഷ്യൽ ഫോറത്തിന്റെ കീഴിൽ നടത്തി വരുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ, സെക്രട്ടറി സജീർ തിരുവനന്തപുരം ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ഖാലിദ് ബാഖവി, ഷംസു പൂക്കോട്ടുംപാടം, നിഷാദ് നിലമ്പൂർ, നൂറുദ്ധീൻ കരുനാഗപ്പളി, ബഷീർ തിരൂർ, ഫിറോസ് കൊല്ലം, ജലീൽ എന്നിവരാണു നേതൃത്വം നൽകുന്നത്. ഈ മേഖലകളിൽ സഹായം ആവശ്യമുള്ളവർക്ക്  0572396316  എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment