യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല; അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു

author-image
athira kk
Updated On
New Update

ന്യുഡല്‍ഹി:  യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം  ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്.  ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം.   യു പി ഐ ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം.

Advertisment

publive-image

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ്  ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

 

 

Advertisment