സി.എഫ്. തോമസിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത് സിറ്റി : മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ സി.എഫ്. തോമസിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു. നിരവധി തവണ ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു എം.എൽ.എ.യായിരുന്ന സി.എഫ്. കേരള രാഷ്ട്രിയത്തിലെ സൗമ്യനായ പൊതു പ്രവർത്തകനും യു.ഡി.എഫ്. ഭരണത്തിൽ മികച്ച മന്ത്രിമാരിലൊരാളുമായിരുന്നെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment