/sathyam/media/post_attachments/pTujAwAhH46R6JW30HE9.jpg)
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്ത നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ കൊഴിഞ്ഞാമ്പാറ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി.
കെട്ടിടങ്ങളിൽ ക്രമീകരണങ്ങൾ സജ്ജീകരിക്കാനും ചികിത്സയ്ക്കാവശ്യമായ ആരോഗ്യപ്രവർത്തകരെ വിന്യസിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ക്ക് ജില്ലാ കലക്ടർ ഉത്തരവ് പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒറ്റപ്പാലം സബ് കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടർ നിർദേശിച്ചു.