'സിഎച്ചിന്റെ ജീവ ചരിത്രം ചന്ദ്രികയിലൂടെ' : ദുബൈ കെഎംസിസി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൊറയൂർ: രാഷ്ട്രീയത്തിലേക്ക് വഴി മാറി വന്ന സാഹിത്യകാരനാകുന്നു സിഎച്ച് എന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാദ്യക്ഷനും പ്രമുഖ പ്രഭാഷകനുമായ എൻകെ ഹഫ്സൽ റഹ്‌മാൻ. മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ വിയോഗത്തിന്റെ മുപ്പത്തിയേഴാം ചരമ വാർഷികത്തിന്റെയും, ചന്ദ്രിക ദിനപത്രം പ്രചാരണ ക്യാമ്പയ്‌ന്റെയും ഭാഗമായി ദുബൈ കെഎംസിസി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി "സിഎച്ചിന്റെ ജീവ ചരിത്രം ചന്ദ്രികയിലൂടെ " എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മലയാള സാഹിത്യത്തിൽ ഇന്നറിയപ്പെടുന്ന നിരവധി സാഹിത്യകാരന്മാരെ ചന്ദ്രികയിലൂടെ വളർത്തികൊണ്ട് വന്നതിൽ സിഎച്ച് വഹിച്ച പങ്ക് അദ്ദേഹം വിശദീകരിച്ചു. ചടങ്ങ് മൊറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വിപി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ദുബൈ കെഎംസിസി മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ് കൊല്ലോടിക അദ്ധ്യക്ഷ്യത വഹിച്ചു. ദുബൈ കെഎംസിസി മലപ്പുറം ജില്ല സെക്രട്ടറി ജൗഹര്‍ മൊറയൂർ മുഖ്യാഥിതിയായിരുന്നു.

മലപ്പുറം മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീന്‍ തറയിൽ, ജനറൽ സെക്രട്ടറി സികെ ഇർഷാദ് മോങ്ങം, എറനാട് മണ്ഡലം ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് അഹമ്മദ് കുട്ടി മദനി, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ട്രഷറർ സവാദ് മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് മൊറയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ, മോങ്ങം ഗ്ലോബൽ കെഎംസിസി ഖജാഞ്ചി നജീബ്‌ വെണ്ണക്കോടൻ, മൊറയൂർ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ മൊറയൂർ എന്നിവർ സംസാരിച്ചു. ഷിഹാബ് അരിമ്പ്ര വെബിനാർ നിയന്ത്രിച്ചു. ജാബിർ മന്നിയില്‍ സ്വാഗതവും സൈദ് ബാ അലി നന്ദിയും പറഞ്ഞു.

kmcc dubai
Advertisment