കലക്കൻ ചൈനീസ് ഡയലോ​ഗുമായി മോഹന്‍ലാലും കെപിഎസി ലളിതയും…. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ടീസർ കാണാം

ഫിലിം ഡസ്ക്
Sunday, August 18, 2019

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. തൃശൂര്‍കാരന്‍ അച്ചായനായി താരം എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്. സലീം കുമാറും പള്ളി വികാരിയുടെ വേഷത്തില്‍ സിദ്ദിഖും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

×