സ്പോണ്‍സറുടെ ചതിയില്‍ കുടുങ്ങി സര്‍വ്വതും നഷ്ട്ട്ടപെട്ട ഇസ്മായിലും രഘുവും നാടണഞ്ഞു.

author-image
admin
New Update

റിയാദിലെ വ്യാപാര സ്ഥാപനമായ ഒരു വലിയ സൂപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ ആയിരുന്ന കോഴിക്കോട് സ്വദേശി ഇസ്മായിലും . മധുരൈ സ്വദേശി മുരുകൻ രഘുരാമനും സ്പോണ്‍സറുടെ ചതിയില്‍ കുടുങ്ങി .ഒടുവില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ സഹായാത്താല്‍ ഇരുവരും നടണഞ്ഞു.

Advertisment

publive-image

ഇസ്മായിലിനും, രഘുവിനുമുള്ള യാത്രാരേഖകള്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന കൈമാറുന്നു.

വെക്തമായ ധാരണയോടെ സ്പോണ്‍സറുമായി ചേര്‍ന്ന് പത്തു ലക്ഷം റിയാൽ മുടക്കി ആരംഭിച്ച സൂപ്പർ മാർക്കറ്റ് ദിനം പ്രതിയുള്ള വളർച്ച കണ്ട് സ്പോൺസർ സ്ഥാപനം പിടിച്ചെടുക്കുകയായിരുന്നു . സ്ഥാപനം സ്‌പോൺസറുടെ കയ്യിലായതോടെ തൊഴി ലാളികളും വിഷമത്തിലായി . ആരുടേയുംതാമസരേഖ പുതുക്കി കൊടുക്കാനോ ഉടമ തയ്യാറായാതുമില്ല

കഴിഞ്ഞ അഞ്ചര കൊല്ലമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട ഇസ്മായിലും . രഘുവും സൗദിയിലെ ജീവകാരുണ്ണ്യ സംഘടനയായ . ചാരിറ്റി ഓഫ് പ്രവാസി മലയാ ളിയുടെ സഹായം തേടുകയായിരുന്നു . വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകർ . സ്പോൺസറുമായി ബന്ധപ്പെട്ടു മുന്ന് മാസത്തെ നിരന്ത രമായ ചർച്ചയിലും . ഇടപെടലിനൊടുവില്‍ സ്പോൺസർ ഇരുവർക്കും ഫൈനൽ എക്സിറ്റ് നൽകി .

നാട്ടിലെത്താൻ കഴിയാഞ്ഞത് കൊണ്ട് മൂന്ന് പ്രാവശ്യം വിവാഹം മുടങ്ങിയ രഘു രാമനും . ഇസ്മായിലും തങ്ങളെ സഹായിച്ചവർക്കു നന്ദി അറിയിച്ചുകൊണ്ട് നാട്ടിലേക്ക് തിരിച്ചു . ഇരുവരെയും സഹായിക്കുന്നതിനായി അയൂബ് കരൂപ്പടന്നക്കൊപ്പം . നിസ്സാർ കൊല്ലം . മുജീബ് ചാവക്കാട് . മുഹാദ് കരൂപ്പടന്ന . എന്നിവരും സഹായത്തിനുണ്ടായി രുന്നു.

Advertisment