ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കായ 1020 റിയാലിന് 176 യാത്രക്കാരുമായി നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.
/sathyam/media/post_attachments/eMXfjog3JBmrUmQlfpbf.jpg)
രണ്ട് കൈകുഞ്ഞുങ്ങളും മൂന്നു കുട്ടികളും 169 മുതിർന്നവരുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. ഇതിൽ മൂന്നു പേർ വീൽചെയർ യാത്രക്കാരായിരുന്നു. തുടർചികിൽസക്ക് വേണ്ടിയായിരുന്നു ഇവർ യാത്രയായത് ഇവരിൽ ഒരാൾക്ക് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്ന് ഹോസ്പിറ്റൽ വരെ നോർക്കയുടെ ഫ്രീ ആമ്പുലൻസ് സർവ്വീസും ഏർപ്പെടുത്തിയിരുന്നു . ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..
/sathyam/media/post_attachments/Ap4c7fJLCPIk85xPxPcQ.jpg)
കോവിഡ് രോഗബാധ തുടങ്ങിയ ശേഷം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നോർക്ക - ലോക കേരളസഭയുടെ നേതൃത്വത്തിൽ 11 ചാർട്ടേർഡ് വിമാനങ്ങളാണ് ദമ്മാമിൽ നിന്നും കൊച്ചി യിലേക്കും, കോഴിക്കോടേയ്ക്കും സർവ്വീസ് നടത്തിയത്. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് ഫ്‌ളൈറ്റ് ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലഞ്ഞിരുന്ന,
കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക്, വളരെ പ്രൊഫെഷണൽ ആയ രീതിയിൽ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സൗദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാന ടിക്കറ്റ് നിരക്കിൽ നടത്തിയ ഈ വിമാനസർവ്വീസുകൾ, വലിയ അനുഗ്രഹമായി മാറിയിരുന്നു. സെപ്റ്റംബർ 22 ന് ദമാമിൽ നിന്നും കോഴിക്കോടെയ്ക്കാണ്, അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം പറക്കുക എന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us